ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ 2020ലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോടതി കുറ്റം ചുമത്തി. കലാപം, കൊള്ളിവയ്പ്പ് തുടങ്ങി വിവിധ വകുപ്പുകളിലാണു കേസ്.
എന്നാൽ, മുഴുവൻ പ്രതികളെയും ക്രിമിനൽ ഗൂഢാലോചന കുറ്റത്തിൽ നിന്ന് ഒഴിവാക്കി. 2020 ഫെബ്രുവരി 24ന് വസീറാബാദ് റോഡിലെ കാർ ഷോറൂം കത്തിച്ചതിന് 51 പേർക്കെതിരായ കേസാണ് അഡീഷനൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രേമാചല പരിഗണിച്ചത്.
തെളിവില്ലെന്നു കണ്ട് മുഹമ്മദ് അഫ്താബ് എന്ന യുവാവിനെ കുറ്റവിമുക്തനാക്കി. പ്രതികളിൽ പ്രധാനിയായ സുലൈമാൻ സിദ്ദിഖിയെ ഇതേവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.