കാസർകോഡ്: യൂത്ത് ലീഗ് കാഞ്ഞങ്ങാട് നടത്തിയ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച ലീഗ് പ്രവർത്തകനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. അബ്ദുൽ സലാമെന്ന പ്രവർത്തകനാണ് അത്തരത്തിൽ മുദ്രാവാക്യം വിളിച്ചത്.
മണിപ്പൂർ ഐക്യദാർഢ്യ റാലി നടന്നത് ഇന്നലെ വൈകുന്നേരമായിരുന്നു. സംഭവത്തിനു ശേഷം വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു.
വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ, പാർട്ടി അച്ചടിച്ച് നൽകിയതിൽ നിന്ന് വിഭിന്നമായും ലൂഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായും മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റാണെന്നാണ് നേതാക്കൾ പറയുന്നത്.
യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് നടപടി വിശദമാക്കുന്ന കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു.