കൊച്ചി: ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രിയുടെ മൈക്ക് ഓഫായ സംഭവത്തിൽ മോക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.റ്റി.ബൽറാം. ഒരതിഥി മൂലം കാരണം മൈക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റ് – പരിപാടിയിൽ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഉപകരണങ്ങൾ ദിവസക്കൂലിക്ക് വാടകക്ക് കൊടുത്ത് ഉപജീവനം നടത്തുന്ന അദ്ദേഹത്തിന് ഇപ്പോഴത്തെ അപ്രതീക്ഷിതമായ നിയമനടപടികൾ മൂലമുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തിനും മാനസിക വ്യഥക്കും ഞങ്ങളാൽ കഴിയുന്ന തരത്തിൽ പരിഹാരമുണ്ടാക്കാൻ കൂടെയുണ്ടാവും.