Timely news thodupuzha

logo

മദ്യനയം മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു. അഞ്ച് ല‍ക്ഷം രൂപയാണ് വർധിപ്പിച്ചത്.

നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്. ‌കഴിഞ്ഞ വർഷത്തെ മദ്യനയത്തിൽ കാര്യമായ മാറ്റമില്ലെന്നാണ് പുറത്തു വരുന്ന വിവരം. കള്ളുഷാപ്പുകളുടെ പ്രവർത്തനം സംബന്ധിച്ചും പുതിയ മദ്യനയത്തിൽ നിർദേശങ്ങളുണ്ടാവും.

മദ്യനയം വിശദീകരിക്കാൻ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് എക്സൈസ് മന്ത്രി മാധ്യമങ്ങളെ കാണും. അതേസമയം ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ സാധ്യതയില്ല. അവധി ഒഴുവാക്കുന്നതിനെതിരെ തൊഴിലാളി യൂണിയനുകളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ഡ്രൈ ഡേയുടെ തലദിവസം മദ്യവിൽപ്ന കൂടുന്നതിനാൽ സക്കാരിനു കാര്യമായ നഷ്ടമില്ല. ഐ.റ്റി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വർഷത്തെ നയത്തിൽ തീരുമാനം എടുത്തിരുന്നെങ്കിലും നടപ്പായിട്ടില്ല.

ഫീസ് കുറയ്ക്കണമെന്ന ഐടി വകുപ്പിൻറെ ആവശ്യം സർക്കാർ പരിഗണനയിലാണ്. നിയമസഭാ കമ്മിറ്റി വിഷയം പരിശോധിക്കുകയാണ്. അതിനു ശേഷം ഈ വർഷം തന്നെ നടപ്പിലാക്കാണ് തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *