തിരുവനന്തപുരം: മണിപ്പൂരിന്റെ സംരക്ഷണം ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി വ്യാഴാഴ്‌ച സംസ്ഥാനത്താകെ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കും. രാവിലെ പത്തുമുതൽ പകൽ രണ്ടുവരെയാണ് പരിപാടി.
’മണിപ്പുരിനെ രക്ഷിക്കുകയെന്ന’ സന്ദേശമുയർത്തി 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന കൂട്ടായ്‌മകളിൽ പതിനായിരങ്ങൾ അണിചേരും.
മണിപ്പൂരിലെ വംശീയ കലാപം നിരവധിപേരുടെ ജീവനെടുത്തിട്ടും കേന്ദ്ര സർക്കാർ തുടരുന്ന അതിക്രൂരമായ മൗനത്തിനെതിരെയാണ് കേരളമാകെ പ്രതിഷേധിക്കുന്നത്. ജനകീയ കൂട്ടായ്‌മയുടെ പ്രചാരണാർത്ഥം സമൂഹമാധ്യമങ്ങളിൽ പ്രൊഫൈൽ പിക്‌ചർ ക്യാമ്പയ്‌നും നടക്കുന്നുണ്ട്.
സ്‌ത്രീകൾ അടക്കമുള്ളവരെ അതിക്രൂരമായി വേട്ടയാടിയിട്ടും പ്രധാനമന്ത്രി അടക്കമുള്ളവർ അർത്ഥഗർഭമായ നിശബ്ദത തുടരുന്നു. ഇത് അക്രമിക്കുള്ള പ്രോത്സാഹനമാണ്.
ഈ സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടമെന്ന ആവശ്യമുയർത്തിയും മണപ്പൂർ ജനതയ്‌ക്ക് ഐക്യദാർഡ്യം അറിയിച്ചുമാണ് ജനങ്ങളുടെ കൂട്ടായ്‌മ.