Timely news thodupuzha

logo

നിത്യോപയോഗ സാധനങ്ങളുടെ വില വർധന, കർഷകന്റ നടുവൊടിക്കുന്നുമെന്ന് സി.പി.മാത്യു

ഇടുക്കി: കാർഷിക മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് അതിനിടയിൽ നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ കുതിച്ചുയരുകയാണെന്നും ഇത് കർഷകന്റ നടുവൊടിക്കുന്നുമെന്നും വിലകയറ്റം നിയത്രിക്കുന്നതിൽ സർക്കാർ അമ്പേ പരാജയമാണെന്നും ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു പറഞ്ഞു.

കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ തല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ഡി.സി.സി ആഫിസിൽ നടന്ന അംഗത്വ വിതരണ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

25000 കർഷകരെ കർഷക കോൺഗ്രസ്സിൽ അംഗങ്ങളാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഡിജിറ്റൽ സർവ്വേയിലെ അപാകത പരിഹരിക്കുന്നതിനും സർക്കാർ ഗുരുതര വീഴ്ച വരുത്തിയതിൽ പ്രതിക്ഷേധിച്ച് ആഗസ്റ്റ് ഏഴിന് കളക്ട്രേറ്റിലേയ്ക്ക് കർഷകമാർച്ച് നടത്താനും ഏലക്കായിലെ കളർ പരിശോധന ശാസ്ത്രായമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 16 ന് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലേയ്ക്ക് ഏലം കർഷകരുടെ മാർച്ച് നടത്താനും കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റി തീരുമാനിച്ചു.

നേ താക്കളായ എം.ഡി.അർജുൻ, ടോമി പാലയ്ക്കൽ, ജോസ് മുത്തനാട്ട്, ശശിധരൻ നായർ, എസ്.കെ.വിജയൻ, അജയ് കളത്തുകുന്നേൽ, ജോയി വർഗീസ്, ഇ.ജെ.ജോസഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *