ലണ്ടൻ: മണിപ്പുരിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന വംശീയ ആക്രമണങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും എതിരെ ലണ്ടനിലും പ്രതിഷേധം. വിമെൻ ഫ്രം നോർത്ത് ഈസ്റ്റ് സപ്പോർട്ട് നെറ്റ്‌വർക്കിന്റെ നേതൃത്വത്തിലാണ് മൗനജാഥയും പ്രതിഷേധവും നടത്തിയത്.ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷൻ ഓഫീസ് പരിസരത്തുനിന്ന് പാർലമെന്റ് സ്ക്വയറിലെ ഗാന്ധിപ്രതിമയ്ക്ക് സമീപത്തേക്കായിരുന്നു പ്രതിഷേധ ജാഥ. മണിപ്പുരിൽ ലൈംഗികാതിക്രമത്തിന് ഇരയായ കുക്കി സ്ത്രീയുടെ ബന്ധുവും പങ്കെടുത്തു.