തൃശൂർ: മദ്യം വില കുറച്ച് നൽകാത്തതിൽ ബാർ അടിച്ചു തകർത്തു. തൃശൂർ കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറാണ് അക്രമികൾ അടിച്ചു തകർത്തത്. സംഭവത്തിൽ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
140 രൂപ വിലയുള്ള മദ്യം100 രൂപയ്ക്ക് നൽകാത്തതിനെ തുടർന്ന് ജീവനക്കാരും യുവാക്കളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. അൽപസമയം കഴിഞ്ഞ് തിരിച്ചെത്തിയ യുവാക്കൾ ഇരുമ്പുവടികളുമായി ബാർ അടിച്ചു തകർക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മൂന്നു ജീവനക്കാർ ആശുപത്രി ചികിത്സയിലാണ്.