തൊടുപുഴ: വെങ്ങല്ലൂർ മുനിസിപ്പൽ യു.പി.സ്കൂളിൽ സ്വപ്നച്ചിറകുകൾ പദ്ധതി ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് നിക്സൺ എം.ജോസഫ് നിർവ്വഹിച്ചു. സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളുമായി ആശയ സംവാദം നടത്തുന്നതിന് അവസരം നൽകുന്ന പദ്ധതിയാണിത്. തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച വ്യക്തികൾ അവരുടെ അനുഭവങ്ങൾ പങ്കു വെക്കുകയും അതിലൂടെ തങ്ങൾക്ക് അപ്രാപ്യമെന്ന് വിചാരിച്ചിരിക്കുന്ന കാര്യങ്ങൾ സ്വപ്നം കാണാൻ കുട്ടികൾക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഈ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കുട്ടികളും രക്ഷിതാക്കളും അധ്യാകരുമുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ഡിസ്ട്രിക്ട് ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി ഷാനവാസ്.എ, തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ്, പി.റ്റി.എ പ്രസിഡന്റ് കെ.കെ.ഷിംനാസ്, ഹെഡ് മാസ്റ്റർ വി.എം.ഫിലിപ്പച്ചൻ, എസ്.എം.സി ചെയർമാൻ രാജീവ് പുഷ്‌പാംഗദൻ, എം.പി.റ്റി.എ പ്രസിഡന്റ് സീന.എം.എ, സ്വപ്ന ഓസ്റ്റിൽ എന്നിവർ സംസാരിച്ചു. സിബി കുരുവിള, ഹസൈനാർ.സി.കെ, ഗ്രേസ്സി.കെ.ബേബി, മജീദ്.കെ.എം, മഞ്ജുഷ.കെ.എസ്, സബീന ബഷീർ, സാലിഹ.വി.യു, ശാരി.റ്റി.എസ്, ശ്രീക്കുട്ടി.എസ്, ഹിബ.കെ.എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.