ഇടുക്കി: കോടതി ശിക്ഷിച്ച ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 28 വർഷത്തിനുശേഷം പിടിയിലായി. എരുമേലി പാക്കാനം പുഞ്ചവയൽ കാരിശേരി ചവറമ്മാക്കൽ സന്തോഷ് ബാബു (59) ആണ് അറസ്റ്റിലായത്.ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിൽ പ്രതിയെ ഇടുക്കി തങ്കമണിയിൽ നിന്ന് പിടികൂകയീടുകയായിരുന്നു. 95ൽ കോടതി ഇയാൾക്കു മൂന്നുമാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. തുടർന്നു ജാമ്യത്തിലിറങ്ങിയ സന്തോഷ് ഒളിവിൽ പോവുകയായിരുന്നു.