Timely news thodupuzha

logo

മണിപ്പൂർ കലാപം; ഒരു പോലീസുകാരൻ കൂടി കൊല്ലപ്പെട്ടു

ന്യൂഡൽഹി: വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ ഒരു പോലീസുകാരൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. വെടിയേറ്റ് ചികിത്സയിലിരുന്ന ആളാണ് മരിച്ചത്. ഇന്നലെ ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് സംഭവം.

27 പേർക്ക് ഇന്നലെ നടന്ന സംഘർഷങ്ങളിൽ പരിക്കേറ്റെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. ബിഷ്ണുപൂരിലെ ഐആർബി ക്യാമ്പിൽ നിന്നും സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം ആയുധങ്ങൾ കൊള്ളയടിച്ചെന്നും സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഹെയിൻഗാങ്, സിൻഗ്ജാമേയ് പൊലീസ് സ്റ്റേഷനുകളും കൊള്ളയടിച്ച് ആയുധങ്ങൾ കൊള്ളയടിക്കാൻ കലാപകാരികൾ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇതു തടഞ്ഞു.

മറ്റു പല പ്രദേശങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരും ആയുധധാരികളായ കലാപകാരികളും തമ്മിൽ വെടിവയ്പ്പുണ്ടായി. സംസ്ഥാനത്തെ പല ജില്ലകളിൽ നിന്നായി 1047 ആളുകളെ നിയമലംഘനത്തിനു കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം, മണിപ്പൂർ വിഷയം രാജ്യസഭയിൽ അടുത്ത വെള്ളിയാഴ്ച്ച ചർച്ച ചെയ്യാമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു. രാജ്യസഭയിലുണ്ടാക്കിയ ധാരണയ്ക്ക് ഇത് എതിരാണെന്നാണ് പ്രതിപക്ഷ വിമർശനം.

അതേസമയം, രാജ്യസഭയിൽ മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്കുള്ള സർക്കാർ നിർദേശം ആലോചിക്കാൻ ഇന്ത്യ സഖ്യയോഗം ഇന്ന് യോ​ഗം ചേരും.

Leave a Comment

Your email address will not be published. Required fields are marked *