മലപ്പുറം: തിരൂരങ്ങാടിയിൽ നാലുവയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയായി. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിച്ചു വരുന്ന സ്ഥലത്താണ് സംഭവം. മാതാപിതാക്കൾ നൽകിയ പരാതിയിൽ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
മധ്യപ്രദേശ് ഗ്വാളിയോർ സ്വദേശിയാണ് പ്രതി. കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്തായ പ്രതി കുട്ടിയെ തന്‍റെ താമസസ്ഥലത്തേക്ക് വിളിച്ചു കൊണ്ടു പോവുകയായിരുന്നു. തുടർന്ന് കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാപിതാക്കാൾ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കൾ മധ്യപ്രദേശുകാരാണെന്നാണ് വിവരം. സംഭവമറിഞ്ഞ് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു. ഇയാൾക്ക് 30 വയസോളം പ്രായം വരും. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്യും.