വാഷിങ്ങ്‌ടൺ: 2020ലെ തെരഞ്ഞെടുപ്പ് പരാജയം അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. ജോ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുന്നത് തടയാൻ ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലാണ് അറസ്റ്റ്.എന്നാൽ തനിക്കെതിരായ നാലു കുറ്റങ്ങളും ട്രംപ് നിഷേധിച്ചു. കേസ് ഓഗസ്റ്റ് 28നു വീണ്ടും പരിഗണിക്കും. നാല് മാസത്തിനിടയിൽ മൂന്നാം തവണയാണ് ട്രംപ് ക്രിമിനൽ കേസിൽ കോടതിയിൽ ഹാജരാകുന്നത്.