തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീർ നടത്തിയ മിത്ത് വിവാദത്തിൽ തുടർ പ്രക്ഷോഭത്തിന് എൻ.എസ്.എസ്. ഞായറാഴ്ച ഡയറക്‌ടർ യോഗം ചേരും.
ഗണപതി പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എൻ.എസ്.എസ്. തുടർ സമര രീതികൾ നാളെ ചേരുന്ന യോഗത്തിൽ തീരുമാനിക്കും.
അതേസമയം, സ്പീക്കർ എ.എൻ.ഷംസീറിൻറെ ഗണപതി പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എൻ.എസ്.എസ്.
സ്പീക്കറുടെ മിത്ത് പരാമർശത്തിനെതിരായ നിയമ നടപടിയും എൻ.എസ്.എസ് ആലോചിക്കുന്നുണ്ട്.