മുംബൈ: മകനെ ലഭിക്കാനുള്ള ആഗ്രഹത്തിൽ ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ അറസ്റ്റു ചെയ്തു. നാസിക് സ്വദേശി കച്ച്റു വാഗ്മാരെയാണ്(32) അറസ്റ്റിലായത്. കല്ല്യാണിൽ നിന്ന് നാലു വയസുകാരനെയാണ് തട്ടിക്കൊണ്ടു പോയത്.
തിങ്കളാഴ്ച രാവിലെ കല്ല്യാൺ റെയിൽ സ്റ്റേഷനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഭക്ഷണവും പലഹാരവും നൽകി തട്ടിക്കൊണ്ടുപോവുകയായിരുന്നു. നാലു പെൺമക്കളാണ് വാഗ്മാർക്കുള്ളത്. മകനെ കാണാതെ കുട്ടിയുടെ പിതാവ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കുട്ടിയുമായി വാഗ്മാരെ നടന്നുനീങ്ങുന്ന ദൃശങ്ങൽ ലഭിച്ചു. പിന്നീട് ജൽനയിലേക്കുള്ള ട്രെയിനിൽ കയറാൻ കുട്ടിയുമായി വീണ്ടുമെത്തിയപ്പോഴാണ് പിടിയിലായത്.