ഇംഫാൽ: മണിപ്പൂരിൽ വീണ്ടും യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. മെയ് മൂന്നിന് നടന്ന സംഭവത്തിൽ ബീഷ്ണൂപൂർ പൊലീസ് കേസെടുത്തു.
ചുരാചന്ദ് പൂരിലാണ് 37 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ബുധനാഴ്ചയാണ് മെയ്തെയ് വിഭാഗക്കാരിയായ യുവതി പൊലീസിനെ സമീപിച്ചത്. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
മണിപ്പൂരിൽ നിരവധി സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയതിനാൽ വിവരങ്ങൾ പുറത്തറിഞ്ഞിരുന്നില്ല. കുകി വിഭാഗക്കാരാണ് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് പരാതിയിൽ യുവതി പറയുന്നത്.
കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പൊലീസ് യുവതിയെ വൈദ്യ പരിശോധനയ്ക്ക് ഇരയാക്കി. കേസിൽ അന്വേ,ണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.