മുറാദാബാദ്: ഉത്തർപ്രദേശിലെ മുറാദാബാദ് ജില്ലയിൽ ബിജെപി നേതാവിനെ പട്ടാപ്പകൽ വെടിവെച്ചു കൊന്നു. സംഭാലിലെ ബിജെപി പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ്(34) കൊല്ലപ്പെട്ടത്. വെടിയേറ്റ് നിലത്ത് വീണ ശേഷവും ഇയാൾക്കു നേരെ തുടരെ വെടിയുതിർക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാഴാഴ്‌ച വൈകീട്ട് വീടിന് പുറത്തുവച്ചാണ് കൊലപാതകം. അനുജ് ചൗധരിയും മറ്റൊരാളും വീടിന് പുറത്തേക്ക് നടന്നു പോകുമ്പോൾ ബൈക്കിലെത്തിയ മൂന്ന് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റുവീണ ശേഷം മൊറാദാബാദിലെ ബ്രൈറ്റ്സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.