കോഴിക്കോട്: കണ്ണാടിക്കലിൽ വായനശാലയ്ക്ക് സമീപം റോഡിനോട് ചേർന്നുള്ള ഓവുചാലിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി. ഓടയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.
ഇതിനു സമീപത്തു നിന്നും ഹെൽമറ്റും ബൈക്കും കണ്ടെത്തിയിട്ടുണ്ട്. കുരുവട്ടൂർ സ്വദേശി വിഷ്ണുവാണ് മരിച്ചെന്നാണ് പൊലീസ് നൽകുന്ന സൂചന.
ബൈക്ക് അപകടമാണെന്നാണ് നിഗമനം. യുവാവിൻറെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.