കണ്ണൂർ: ഒരേ സമയം മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ സംഭവത്തിൽ കേസെടുത്ത് റെയിൽവേ പൊലീസ്. കണ്ണൂരിലും വീലേശ്വരത്തുണ്ടായ കല്ലേറ് ആസൂത്രിതമാണെന്ന് കണ്ടെത്തി. ഞായറാഴ്ച രാത്രി ഏഴിനും ഏഴരയ്ക്കും ഇടയിലാണ് സംഭവം.
തിരുവനന്തപുരം-എൽ.ടി.ടി നേത്രാവതി എക്സ്പ്രസിൻറെ എ.സി കോച്ചിനും, മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റിനൻറെ എ.സി കോച്ചിനും, ഓഖ- എറണാകുളം എക്സ്പ്രസിൻറെ ജനറൽ കോച്ചിനും നേരെയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ നാലുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇവർക്ക് ആക്രമണത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയതോടെ പറഞ്ഞുവിടുകയായിരുന്നു.