തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ഥാനാർഥി പട്ടിക തയ്യാറാക്കി ഡൽഹിയിലേക്ക് അയച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രഖ്യാപനം കേന്ദ്ര നേതൃത്വമാണ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി വയ്യാതെ കിടന്നപ്പോൾ തന്നെ കോൺഗ്രസ് സ്ഥാനാർഥിയെ തീരുമാനിച്ചു. യു.ഡി.എഫ് അപ്പോൾത ന്നെ പ്രചാരണം തുടങ്ങി. കുടുംബ പാർട്ടി പോലെ അല്ല ബി.ജെ.പിയെന്നും സുരേന്ദ്രൻ പറഞ്ഞു.