വണ്ടിപ്പെരിയാർ: പാവപ്പെട്ടവന്റെയും അവശത അനുഭവിക്കുന്നവരുടേയും തൊഴിലാളികളുടേയും അത്താണിയാണ് ഉമ്മൻചാണ്ടിയുടെ വേർപാട് മൂലം നഷ്ടമായിട്ടുള്ളതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ പറഞ്ഞു.
ഹൈറേഞ്ച് പ്ലാന്റെഷൻ എംപ്ലോയിസ് യൂണിയൻ(ഐ.എൻ.റ്റി.യു.സി)നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പ്രസിഡന്റ് അഡ്വ.സിറിയക് തോമസ് അധ്യക്ഷനായിരുന്നു. ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു, എ.ഐ.സി.സി മെമ്പർ അഡ്വ.ഇ.എം.ആഗസ്തി, രാജാ മാട്ടുക്കാരൻ, പി.കെ.രാജൻ, പി.എം.വർക്കി, റോബിൻ കാരക്കാട്ട്, പി.എം.ജോയി, ജോൺ വരയന്നൂർ, ബാബു ആന്റപ്പൻ, വി.ജി.ദിലീപ്, എസ്.ഗണേശൻ, പാപ്പച്ചൻ വർക്കി, രാജു ചെറിയാൻ, ആർ.ഗണേശൻ, വി.സി.ജോസഫ്, ആൻസി ജയിംസ് എന്നിവർ പ്രസംഗിച്ചു.