റാഞ്ചി: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ജാർഖണ്ഡിലെ പശ്ചിമ സിംഗ്ബം ജില്ലയിലുള്ള ജാർഖണ്ഡ് ജാഗ്വാർ ഫോഴ്‌സിലെ ജവാന്മാരായ അമിത് തിവാരി, ഗൗതം കുമാർ എന്നിവരാണ് മരിച്ചത്. ഇവിടെ ഏതാനും ദിവസം മുമ്പ് മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു.