തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. ഓണത്തിനു ശേഷവും ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് സാധ്യത. 21ന് മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷമാവും അന്തിമ തീരുമാനം.
പീക്ക് അവറിൽ വൈദ്യുതി നിയന്ത്രിക്കാൻ എല്ലാവരും തയാറാവണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കൂടിയ വിലയ്ക്ക് പുറത്തു നിന്നു വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുന്നോട്ടു പോവുന്നത്. ഇതിലൂടെ പ്രതിദിനം 10 കോടിയോളം രൂപയാണ് ചെലവ്.
മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദായതുമാണ് തിരിച്ചടിയായത്. നഷ്ടം നികത്താൻ സർചാർജ് ഈടാക്കുന്നതും പരിഗണനയിലുണ്ട്. ഡാമുകളിൽ വെള്ളം കുറഞ്ഞ സ്ഥിതിയാണ് നിലവിലുള്ളത്. നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ ആവില്ല.