Timely news thodupuzha

logo

കരൾ മാറ്റിവയ്ക്കുന്നതിനായി സഹായം തേടുന്നു

രാജാക്കാട്:കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി രാജാക്കാട് സ്വദേശിയായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു.രാജാക്കാട് ചെരിപുറം അല്ലിയാങ്കൽ കണ്ണൻ എന്നു വിളിക്കുന്ന അജയരാജ് (43) ഗുരുതരമായ കരൾ രോഗബാധിതനായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും,തുടർ ചികിത്സക്കുമായി കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ  ചികിത്സയിലാണ്.

രണ്ട് വർഷം മുമ്പ് മഞ്ഞപിത്തം ബാധിച്ചാണ് അജയ് രാജ് ചികിത്സ ആരംഭിച്ചത്.തുടർന്ന് നാട്ടിലും എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലും നിരവധി ചികിത്സകളും,പരിശോധനകളും നടത്തി. പിന്നിട് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഗുരതരമായി അജയരാജിൻ്റെ കരളിന്  രോഗം ബാധിച്ചതായി കണ്ടെത്തി.അടിയന്തിര ശസ്ത്രക്രിയ നടത്തി കരൾ മാറ്റി വയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്ന്  ഡോക്ടർ നിർദേശിച്ചിരിക്കുന്നു.അൻപത് ലക്ഷം രൂപയോളം  ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി വേണ്ടി വരും. ഉപജീവനത്തിനായി രാജാക്കാട് ടൗണിന് സമീപം ചെറിയ ഒരു ചായക്കട നടത്തിവരുകയായിരുന്നു അജയരാജും ഭാര്യ സിന്ധുവും ചേർന്ന്. രോഗബാധിതനായതോടെ നിത്യ ചെലവുകൾക്കും,മരുന്നിനും വഴിതേടി അലയുകയാണ് ഈ കുടുബം. ഇതിനോടകം നാട്ടുകാരുടെ സഹായത്താലും കടം വാങ്ങിയ തുക ഉപയോഗിച്ചുമാണ് ഇത്രയും കാലം മുന്നോട്ട് നീങ്ങിയത്.തൻ്റെ പറക്കമുറ്റാത്ത രണ്ടു ഓമന മക്കളുടെ കളി ചിരിയും, സന്തോഷവും ഇനിയും കാണുവാൻ തൻ്റെ ഭർത്താവിൻ്റെ ജീവൻ നിലനിർത്തുവാനുള്ള നെട്ടോട്ടത്തിലാണ് അജയരാജിൻ്റെ ഭാര്യയും.പക്ഷേ ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്ന് ഈ കുടുംബത്തിന് ഇനിയും അറിയില്ല. ഓരോ വിലപ്പെട്ട സഹായവും ഈ കുടുബത്തിൻ്റെ അത്താണിയായ ചെറുപ്പക്കാരൻ്റെ ചികിത്സക്ക്  കൈതാങ്ങാകും.ചികിത്സാ സഹായ നിധിയ്ക്കായി ഭാര്യ സിന്ധുവിന്റെ പേരിൽ രാജാക്കാട് ഫെഡറൽ ബാങ്കിൽ ആരംഭിച്ചിട്ടുള്ള അക്കൗണ്ടിൽ  സഹായമെത്തിച്ച് ഈ യുവാവിൻ്റെ ജീവൻ നിർത്താനുള്ള ഉദ്യമത്തിൽ  സുമനസ്സുകൾക്ക് പങ്കാളികളാകാം. അക്കൗണ്ട് നമ്പർ:17460100105961

ഐ.എഫ്.എസ്.സി.FDRL0001746. Google Pay: 7559092728.

Leave a Comment

Your email address will not be published. Required fields are marked *