അടിമാലി: ഇരുമ്പുപാലത്ത് യുവാവിനെയും കുടുംബത്തെയും വാഹനത്തിൽ നിന്നു വലിച്ചിറക്കി ആക്രമിച്ച സംഭവത്തിൽ ഒരാൾ അടിമാലി പോലീസ്സ് സ്റ്റേഷനിൽ കിഴടങ്ങി. കേസിലെ രണ്ടാം പ്രതി ഇരുമ്പുപാലം മൂലെത്തൊട്ടിയിയിൽ ഷാമോനാണ് കീഴടങ്ങിയത്. കഴിഞ്ഞ ജൂൺ 12-ന്
വൈകുന്നേരം ആറരയോടെയാണ് കേസിനാസ്പദമായ സംഭവം.
വാളറ ഭാഗത്ത് ഗതാഗത തടസത്തിനിടയിൽ നിർത്തിയിട്ട വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റവും സംഘർഷവുമാണ് കേസിന് ആസ്പദം. സംഘർഷത്തിൽ അടിമാലി അമ്പലപ്പടി സ്വദേശി മടകയിൽ പ്രകാശ് (55), ഭാര്യ പ്രവീണ (49), മക്കൾ പ്രണവ് (22), പ്രാർത്ഥന (15) എന്നിവർക്ക് പരിക്കേറ്റിരുന്നു.പ്രശ്നം പരിഹരിച്ച ശേഷം യാത്ര തുടരുന്നതിനിടയിൽ ഇരുമ്പുപാലം ഭാഗത്ത് വച്ച് ഒരു സംഘമാളുകൾ വാഹനം തടഞ്ഞു നിർത്തി പ്രകാശിനെ വലിച്ചിറക്കി മർദ്ദിക്കുകയും തടയാൻ ശ്രമിച്ച കുടുംബാംഗങ്ങളെ മർദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ ആറ് പ്രതികൾ ഉണ്ട്. ഇതിലെ രണ്ടാം പ്രതിയാണ് പോലീസിൽ കീഴടങ്ങിയത്.
അടിമാലി പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു .