Timely news thodupuzha

logo

ലഹരിമരുന്ന് കേസ്; കോൺഗ്രസ് എം.എൽ.എ സുഖ്‌പാൽ സിങ്ങ് ഖൈര അറസ്റ്റിൽ

അമൃത്സർ: ലഹരിമരുന്ന് കേസിൽ പഞ്ചാബിലെ കോൺഗ്രസ് എം.എൽ.എ സുഖ്‌പാൽ സിങ്ങ് ഖൈര അറസ്റ്റിൽ. ഛണ്ഡിഗഡിലെ ജലാലാബാദ് മേഖലയിലെ ഖൈരയുടെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്(എൻ.ഡി.പി.എസ്) ആക്ട് പ്രകാരം വർഷങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്‌റ്റെന്ന് പൊലീസ് അറിയിച്ചു.

അതേസമയം താൻ കുറ്റക്കാരനല്ലെന്നും പഞ്ചാബിലെ ആം ആദ്മി സർക്കാരിനെതിരെ പ്രതികരിച്ചതിനാലാണ് ഈ നടപടികളെന്നും ഖൈര പറഞ്ഞു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ച ഖൈര, സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്തു

Leave a Comment

Your email address will not be published. Required fields are marked *