തൊടുപുഴ: നിക്ഷേപകരെ സംരക്ഷിക്കൂ, കൊള്ളക്കാരെ തുറങ്കിലടക്കൂ, സഹകരണ മേഖല നാടിന്റെ ജീവനാഡിയെന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് യു.ഡി.എഫ് ഇടുക്കി ജില്ല സഹകരണ കൺവെൻഷൻ 26ന് സിമൻ കൗണ്ടി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. രാവിലെ 10.30 ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. നേതാക്കളായ റ്റി.പി.മാത്യു, റ്റി.എം.സലിം, അഡ്വ.എസ്.അശോകൻ, അഡ്വ.ഇ.എം.ആഗസ്തി, റോയ്.കെ.പൗലോസ്, കെ.എ.കുര്യൻ, എ.കെ.മണി എക്സ് എം.എൽ.എ, ജോയി വെട്ടിക്കുഴി, പി.വി.സ്കറിയ, ബിജു മാത്യു തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്ത് ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവർത്തനം തകർത്തു, കരുവന്നൂർ പോലുള്ള സാമ്പത്തിക ക്രമക്കേട് നടന്ന സ്ഥാപനങ്ങളിലെ നിക്ഷേപകരെ സഹായിക്കാൻ കേരള ബാങ്കും സർക്കാരും തയ്യാറാവായില്ല, സർക്കാരിന്റെ കുറ്റവാളികളെ രക്ഷിക്കുന്ന നയവും മൂലം കേന്ദ്ര അന്വേഷണ ഏജൻസികളെ ക്ഷണിച്ചു വരുത്തിയും സഹകരണ മേഖലയിൽ വിശ്വാസ തകർച്ച വരുത്തി പ്രതിസന്ധി സൃഷ്ടിച്ചു തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടത്തും.
എല്ലാ സഹകാരികളും കൺവെൻഷനിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് യു.ഡി.എഫ് നേതാക്കളായ ജോയി തോമസ്, കെ.എം.എ ഷുക്കൂർ, പ്രൊ.എം.ജെ.ജേക്കബ്, സുരേഷ് ബാബു എന്നിവർ പറഞ്ഞു.