Timely news thodupuzha

logo

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ദേശീയ കോൺക്ലേവ് 24, 25 തീയതികളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ചില്ലറ – ഇടത്തരം വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാനും അഭിപ്രായ രൂപീകരണത്തിലൂടെ സമഗ്രപരിഹാരം കാണാനും ലക്ഷ്യമിട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 24നും 25നും തിരുവനന്തപുരത്ത് ദേശീയ കോൺക്ലേവ് സംഘടിപ്പിക്കുന്നു.

വെള്ളാറിലെ ഉദയ് സമുദ്ര ഹോട്ടലിൽ നടക്കുന്ന കോൺക്ലേവ് ചൊവ്വാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ രാജു അപ്‌സര.

വൻകിട കുത്തകകളും ഇ-കൊമേഴ്‌സ് വ്യാപാരവും ചില്ലറ ഇടത്തരം വ്യാപാര മേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണെന്നും ഇതു മറികടക്കാൻ സമഗ്ര വ്യാപാര നയം വേണമെന്നും രാജു അപ്‌സര പറഞ്ഞു. കോൺക്ലേവിൻറെ ഒന്നാം സെഷനിൽ പ്രൊഫസർ ജസ്റ്റിൻ പോൾ മുഖ്യപ്രഭാഷണം നടത്തും. രണ്ടാം സെഷനിൽ ഡോ. കെ. എൻ. ഹരിലാൽ മുഖ്യാതിഥിയാവും.

വൈകീട്ട് 3. 30ന് ശശി തരൂർ എംപി മുഖ്യപ്രഭാഷണം നടത്തും. ബുധനാഴ്ച 9ന് ആദ്യ സെഷനിൽ മുൻധനകാര്യമന്ത്രി തോമസ് ഐസക് മുഖ്യാതിഥിയാകും. തുടർന്ന് 11ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. 2ന് നടക്കുന്ന അവസാന സെഷനിൽ മാധ്യമപ്രവർത്തകനും, വ്‌ളോഗറും വാഹന വിപണി വിദഗ്ധനുമായ ബൈജു എം. നായർ മുഖ്യാതിഥിയായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *