ഉത്തർപ്രദേശ്: നാലുവയസുകാരിയെ പീഡിപ്പിച്ച 14 കാരൻ അറസ്റ്റിൽ. കുട്ടിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതിയായ കൗമാരക്കാരനെ പിടികൂടി ജുവനൈൽ ഹോമിലേക്ക് അയച്ചു. ഉത്തർപ്രദേശിലെ ഡിയോറിയയിലെ രുദ്രപൂർ കോട്വാലി ഗ്രാമത്തിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
സംഭവ സമയത്ത് മാതാപിതാക്കൾ ജോലിക്കായും മൂത്ത സഹോദരി സമീപത്തെ പറമ്പിലേക്ക് ആട് മേയ്ക്കാൻ പോയിരിക്കുകയായിരുന്നു. ഉച്ചയോടെ ഉറക്കമുണർന്ന കുഞ്ഞ് സഹോദരിയുടെ അടുത്തേക്ക് പോവുകയിരുന്നു.
ഈ സമയത്ത് വഴിയിൽ അതേ ഗ്രാമത്തിൽ നിന്നുള്ള 14 കാരനെ കാണുകയും കുട്ടിയെ വശീകരിച്ച് വയലിലേക്ക് കൊണ്ടുപോയി അവിടെ വച്ച് ബലാത്സംഗം ചെയ്തു. എന്നാൽ കുഞ്ഞ് ഓടി രക്ഷപ്പെടുകയുമായിരുന്നു.
ചോരയിൽ കുളിച്ച് അവശയായി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുഞ്ഞിനെ കാര്യം മനസിലാക്കിയ വീട്ടുകാർ ഉടൻ ഗൗരിബസാറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളെജിലേക്ക് മാറ്റി.
ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയും പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലും പൊലീസ് പ്രതിയെ പിടികൂടി ജുവനൈൽ ഹോമിലേക്ക് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഡിയോറിയ പൊലീസ് സൂപ്രണ്ട് സങ്കൽപ് ശർമ്മ പറഞ്ഞു.