ഇടുക്കി: നെടുങ്കണ്ടം ആസ്ഥാനമായുള്ള ഇടുക്കി ജില്ലാ ഡീലേഴ്സ് സഹകരണ സൊസൈറ്റിയിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് കേസെടുത്ത് വിജിലൻസ്. മുൻ ഡി.സി.സി.അധ്യക്ഷൻ ഇബ്രാഹീംകുട്ടി കല്ലാർ ഉൾപ്പെടെ 13 പേർക്കെതിരെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് നാലരക്കോടി രൂപ തട്ടിയെന്നാണ് കേസ്.
2021 മുതൽ 22 വരെയുള്ള കാലയളവിലാണ് നാലരക്കോടിയുടെ രൂപയുടെ ക്രമക്കേട് കണ്ടെത്തുന്നത്. ആകെ 36 കോടി രൂപയുടെ ക്രമക്കേട് ബാങ്കിൽ നടന്നിട്ടുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ചു അന്വേഷണം നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് വിജിലൻസും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.