ന്യൂഡൽഹി: കേരളം ആവശ്യപ്പെട്ടതിനെ തുടർന്ന് തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനത്തെ നാല് കോർപറേഷനുകളെ ഒഴിവാക്കി സുപ്രീംകോടതി.
കൊച്ചി, തൃശൂർ, കൊല്ലം, കോഴിക്കോട് എന്നീ കോർപ്പറേഷനുകളെയാണ് ഒഴിവാക്കിയത്. കേസിലെ നടപടികൾ വൈകിപ്പിക്കുന്നതിനാലാണ് കക്ഷികളുടെ പട്ടികയിൽ നിന്ന് ചില കോർപറേഷനുകളെയും പഞ്ചായത്തുകളെയും നീക്കാൻ സംസ്ഥാനം കോടതിയോട് ആവശ്യപ്പെട്ടത്.
തുടർന്ന് കോസിൽ നിന്നും നാല് കോർപറേഷനുകളെ ഒഴിവാക്കുകയായിരുന്നു. ഇതിന് പുറമേ ചില പഞ്ചായത്തുകളെയും ഗ്രാമപഞ്ചായത്തുകളെയും കേസിൽ നിന്ന് സുപ്രീംകോടതി ഒഴിവാക്കിയിട്ടുണ്ട്.
വിവിധ കേസുകളിലെ കക്ഷികൾക്ക് ഡിസംബർ 15ന് മുമ്പ് രേഖകൾ കൈമാറിയ ശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. അല്ലാത്തപക്ഷം ആ ഹർജികൾ ഒഴികെയുള്ളവയിൽ വാദം കേൾക്കൽ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി. ജനുവരി പത്തിനാണ് ഹർജികൾ സുപ്രീംകോടതി പരിഗണിക്കുക.