Timely news thodupuzha

logo

ഫോൺ ചോർത്തൽ; ആപ്പിൾ ഫോൺ നിർമ്മാതാക്കളെ വിളിച്ചു വരുത്താൻ പാർലമെൻററി സ്റ്റാൻറിങ്ങ് കമ്മിറ്റി, മഹുവ മൊയിത്ര കത്തു നൽകി

ന്യൂഡൽഹി: ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് ആപ്പിൾ ഫോൺ നിർമ്മാതാക്കളെ വിളിച്ചു വരുത്താൻ പാർലമെൻററി സ്റ്റാൻറിങ് കമ്മിറ്റി.

ഐ.റ്റി മന്ത്രാലയത്തിനു കീഴിലുള്ള പാനലാണ് ആപ്പിൾ നിർമ്മാതാക്കൾക്ക് സമൻസ് അയക്കാൻ തീരുമാനിച്ചത്. അതേസമയം തൃണമൂൽ എം.പി മഹുവ മൊയിത്ര ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ കത്തു നൽകി.

ഫോൺ ചോർത്തൽ വിവാദത്തിനു പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടതായി ഐ.റ്റി മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്നും അന്വേഷണത്തോട് ആപ്പിൾ കമ്പനിയും പ്രതിപക്ഷവും സഹകരിക്കണമെന്നും അദ്ദേഹം ചൊവ്വാഴ്ച വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ചയാണ് ഫോൺ ചോർത്തൽ വിവാദം ഉയർന്നു വന്നത്. കേന്ദ്ര സർക്കാരിൻറെ സ്പോൺസേട് കമ്പനി ഫോണും ഇമെയും ചോർത്തിയതായി ആപ്പിളിൻറെ സന്ദേശം ലഭിക്കുകയായിരുന്നു.

ശശി തരൂർ, പ്രിയങ്ക ചതുർവേദി, മഹുവ മൊയിത്ര, സീതാറാം യെച്ചൂരി, കെ.സി.വേണുഗോപാൽ തുടങ്ങി നിരവധി പ്രധാനപ്പെട്ട നേതാക്കൾക്കാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പു കിട്ടിയത്. ഇതിനു പിന്നാലെ കേന്ദ്ര സർക്കാരിനേയും അദാനിയേയും വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *