ന്യൂഡൽഹി: സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് സുപ്രീം കോടതിയിൽ. നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ ഒപ്പിടുന്നില്ലെന്ന് ചൂണ്ടിക്കാട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ബുധനാഴ്ച വൈകിട്ടോടെയാണ് റിട്ട് ഹർജി ഫയൽ ചെയ്തത്.
നിലവിൽ നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളിൽ ആണ് ഗവർണർ ഒപ്പിടാതെ വൈകിപ്പിക്കുന്നത്.
തീരുമാനം വൈകിപ്പിക്കുന്ന സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരേയാണ് ഗവർണറുടെ നടപടിയെന്നും ഹർജിയിലുണ്ട്.
നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ ഹർജി സമർപ്പിച്ചിരിക്കുന്നത്. സർക്കാരിനു പുറമേ ടി.പി. രാമകൃഷ്ണൻ എംഎൽഎയും ഗവർണർക്കെതിരേ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.