Timely news thodupuzha

logo

എൻ ശങ്കരയ്യ അന്തരിച്ചു

ചെന്നൈ: സി.പി.എം മുതിർന്ന നേതാക്കളിലൊരാളായ എൻ ശങ്കരയ്യ അന്തരിച്ചു. 102 വയസായിരുന്നു. പനിയും ശ്വസ തടസവും കാരണം ചെന്നൈ അപ്പോളോ ആശുപത്രി ചികിത്സയിലായിരുന്നു അദ്ദേഹം.

സി.പി.എം രൂപികരിച്ച മുതിർന്ന നേതാക്കളിലൊരാൾ കൂടിയാണ് അദ്ദേഹം. 1964 ഏപ്രൽ 11ന് സി.പി.ഐ ദേശീയ കൗൺസലിൽ നിന്ന് അച്യുതാനന്ദനൊപ്പം ഇറങ്ങി സി.പി.എം പടത്തുയർത്താൻ പ്രയത്നിച്ച നേതാവായിരുന്നു.

1922 ജൂലൈ 15ന് മധുരയിലായിരുന്നു ശങ്കരയ്യയുടെ ജനനം. 1941ൽ മധുര അമേരിക്കൻ കോളെജിൽ പഠനകാലത്ത് തന്നെ തീപ്പൊരിയായിരുന്നു ശങ്കരയ്യ.

സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തതിൻറെ പേരിൽ പഠനം പൂർത്തിയാക്കാൻ അനുവദിക്കാതെ ബ്രിട്ടീഷ് സൈന്യം പിടികൂടി തടവിലാക്കി. സ്വതന്ത്ര്യ സമര ചരിത്ര രേഖകളിൽ അടയാളമായി മാറിയ അദ്ദേഹം 8 വർഷത്തോളം ജയിൽ വാസം അനുഭവിച്ചു. 1967, 1977, 1980 വർഷങ്ങളിൽ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തിയ അദ്ദേഹം ഏറെക്കാലം പാർട്ടി സെക്രട്ടറിയായി പ്രവർത്തിച്ചു.

Leave a Comment

Your email address will not be published. Required fields are marked *