Timely news thodupuzha

logo

ഉത്തരകാശി അപകടം; തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുവാനുള്ള പരിശ്രമം അഞ്ചാംദിവുസവും തുടരുന്നു

ന്യൂഡൽഹി: ഉത്തരകാശിയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിച്ചലിനെത്തുടർന്ന് കുടുങ്ങിയ 40 പേരെ പുറത്തെത്തിക്കാനാവാതെ അഞ്ചാംദിനവും പരിശ്രമം തുടരുന്നു.

ട്യൂബുകൾ വഴി ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ടെങ്കിലും ശാരിരീകാസ്വസ്ഥതകൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. 96 മണിക്കൂറിലേറെയായി ഇവർ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

വെല്ലുവിളികൾ നിറഞ്ഞതിനാൽ തന്നെ ഉള്ളിൽ അകപ്പെട്ടവരുടെ മനസാന്നിധ്യം നഷ്ടപ്പെടാതെ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനുള്ള പ്രവർത്തനങ്ങളും രക്ഷാപ്രവർത്തകരുടെ ഭാഗത്തു നിന്നു നൽകുന്നുണ്ട്.

ഇതിനിടെ യു.എസ് നിർമിത ഡ്രില്ലിങ് ഉപകരണമായ ‘അമെരിക്കൻ ആഗർ’ എത്തിക്കാനായത് രക്ഷാപ്രവർത്തനങ്ങളിൽ നിർണയകമാകുമെന്നാണ് വിലയിരുത്തൽ. വേഗത്തിൽ കുഴിയെടുക്കാൻ കഴിയുന്നതിലൂടെ ഇത് രക്ഷാപ്രവർത്തെ കൂടുതൽ സഹായിക്കും.

ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിൽ ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.

ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. ഇത് യാഥ്യാർഥമായൽ ഉത്തരകാശിയിൽ നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.

Leave a Comment

Your email address will not be published. Required fields are marked *