നാഗോര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് വി.ഐ.പി സുരക്ഷയൊരുക്കാനുള്ള യാത്രയ്ക്കിടെ വാഹനാപകടത്തില്‍ ആറ് പൊലീസുകാർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരന് ചികിത്സയിലാണ്. ചുരു ജില്ലയിലെ സുജന്‍ഗഡ് സദര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍വച്ച് പൊലീസുകാര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ചുപേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.