കഞ്ഞിക്കുഴി: സ്റ്റേറ്റ് ഹൈവേ റോഡായ ചേലച്ചുവട് – വണ്ണപ്പുറം റോഡിൻ്റെ നിർത്തി വച്ച കലുങ്കിൻ്റെ സൈഡ് വാൾ നിർമ്മാണം പുനരാരംഭിച്ചു. കള്ളിപ്പാറയിലെ കലുങ്ക് സൈഡ് വാൾ നിർമ്മാണമാണ് പൂർത്തിയാക്കാതെ കോൺട്രാക്ടർ മുങ്ങിയത്. നൂറുകണക്കിന് വാഹങ്ങൾ സർവീസ് നടത്തുന്ന കലുങ്കിൻ്റെ ഒരു വശം വൻ ഗർത്തമാണ്. സൈഡ് വാൾ നിർമ്മാണം പൂർത്തിയാക്കാത്തതിൽ പത്ര വാർത്ത വന്നതിനെ തുടർന്നാണ് വീണ്ടും നിർമ്മാണം ആരംഭിച്ചത്.