Timely news thodupuzha

logo

ഗാസയിലേക്ക്‌ 
32 ടൺ 
അവശ്യവസ്‌തുക്കളും മരുന്നും അയച്ച്‌ ഇന്ത്യ

ന്യൂഡൽഹി: ഇസ്രയേൽ വംശഹത്യ തുടരുന്നതിനിടെ, ഗാസയിലേക്ക്‌ 32 ടൺ അവശ്യവസ്‌തുക്കളും മരുന്നും അയച്ച്‌ ഇന്ത്യ. വ്യോമസേനയുടെ ചരക്ക്‌ വിമാനം ഈജിപ്തിലെ എൽ – അരിഷ് വിമാനത്താവളത്തിലേക്ക്‌ പുറപ്പെട്ടതായി വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ അറിയിച്ചു.

മരുന്നിനും ഭക്ഷണത്തിനും കുടിവെള്ളത്തിനും പുറമെ, ശസ്‌ത്രക്രിയാ ഉപകരണങ്ങൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ തുടങ്ങിയവയാണ്‌ അയച്ചത്‌. ഒക്‌ടോബർ 22-ന് ഇന്ത്യ 38 ടൺ സാധനങ്ങൾ ഗാസയിലേക്ക്‌ അയച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *