ചെന്നൈ: നടിമാരെയും ബലാത്സംഗ രംഗങ്ങളെയും ബന്ധപ്പെടുത്തി നടൻ മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടപടിയെടുക്കുമെന്ന് വനിത കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ.
തമിഴ് ചലച്ചിത്ര ലോകത്തെ പ്രമുഖരടക്കം മൻസൂർ അലി ഖാനെതിരേ രംഗത്തെത്തിയിട്ടുണ്ട്. വിജയും തൃഷയും അഭിനയിച്ച ലിയോയെന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മൻസൂർ അലി ഖാന്‍റെ വിവാദ പരാമർശം.
അതിൽ തൃഷയുടേയും ഖുശ്ബുവിന്‍റേയും റോജയുടെയും പേരെടുത്ത് പറയുകയും ചെയ്തു. ഇതിനെതിരേ തൃഷ ശക്തമായി രംഗത്തെത്തയിരുന്നു. അദ്ദേഹത്തിനൊപ്പം ഇനി അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു.
ഇത്തരം വൃത്തികെട്ട മനോഭാവങ്ങൾ അനുവദിച്ചു കൊടുക്കാനാവില്ലെന്നും ഈ വിഷയം വനിത കമ്മീഷനിലെ മറ്റ് അംഗങ്ങളുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ഉടൻ നടപടിയുണ്ടാവുമെന്നും ഖുശ്ബു വ്യക്തമാക്കി.