Timely news thodupuzha

logo

മെമ്പർഷിപ്പ് നൽകിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്, ഡൽഹിയിൽ നിന്നും നോമിനേറ്റ് ചെയ്യുന്നത് ശരിയല്ല; വി.എം സുധീരൻ

ആലപ്പുഴ: യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം ശരിയായ രീതിയിലല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ഇത് യൂത്ത് കോൺഗ്രസിന് ഗുണമല്ലെന്ന് താൻ രഞ്ഞെടുപ്പ് കാലത്ത് തന്നെ പറഞ്ഞിട്ടുണ്ട്.

മെമ്പർഷിപ്പ് നൽകിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഡൽഹിയിൽനിന്നും നോമിനേറ്റ് ചെയ്യുന്ന രീതി ശരിയല്ല. കോൺഗ്രസിൽ ഗ്രൂപ്പിന്റെ ധാരാളിത്തമാണ്. എത്ര ഗ്രൂപ്പുകളാണുള്ളത്.

രണ്ട് ഗ്രൂപ്പുതന്നെ ഒഴിവാക്കണമെന്ന് ആത്മാർഥമായി ആഗ്രഹിച്ച ആളാണ് താൻ. എന്നാലിപ്പോൾ നാലോ അഞ്ചോ ഗ്രുപ്പുകളുണ്ടെന്നും വി.എം സുധീരൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *