Timely news thodupuzha

logo

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും, അടുത്ത 2 ദിവസം അതിശക്തമായ മഴക്കും സാധ്യത

തിരുവനന്തപുരം: കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിൻറെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതായും ഇതിൻറെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. നവംബർ 21 – 25 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും ബുധൻ, വ്യാഴം ദിവസങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാവകുപ്പിൻറെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം – ഓറഞ്ച് അലർട്ട്: 21-11-2023 : പത്തനംതിട്ട, ഇടുക്കി.
22-11-2023: ഇടുക്കി. 23-11-2023 : പത്തനംതിട്ട, ഇടുക്കി.

മഞ്ഞ അലർട്ട് – 21-11-2023: തിരുവനന്തപുരം, കൊല്ലം, എറണാകുളം. 22-11-2023: പത്തനംതിട്ട, എറണാകുളം, മലപ്പുറം. 23-11-2023: തിരുവനന്തപുരം, എറണാകുളം. 24-11-2023: എറണാകുളം.

Leave a Comment

Your email address will not be published. Required fields are marked *