കരിമണ്ണൂർ: ഹോളി ഫാമിലി എൽ.പി.എസ്സിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. കരിമണ്ണൂർ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡണ്ട് ലീയോ കുന്നപ്പള്ളി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരിമണ്ണൂർ സെൻ്റ് മേരീസ് ഫോറോന പള്ളി അസിറ്റൻറ് വികാരി ഫാ.ജോസ് വടക്കേടത്ത് അനുഗ്രഹപ്രഭാഷണം നടത്തി. തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജോർജ് മാത്യു മുഖ്യ പ്രഭാഷണം നടത്തി.
കരിമണ്ണൂർ കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ, തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയുമായി സഹകരിച്ച്, സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ കരിമണ്ണൂർ ഹോളി ഫാമിലി എൽ.പി.എസ്സിൽ വച്ച് ക്യാമ്പ് നടന്നു.
ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട്, കെ.എം.മത്തച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗം കരിമണ്ണൂർ ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡണ്ട് ലീയോ കുന്നപ്പള്ളി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കരിമണ്ണൂർ സെൻ്റ് മേരീസ് ഫോറോന പള്ളി അസിറ്റൻറ് വികാരി ഫാ.ജോസ് വടക്കേടത്ത് അനുഗ്രഹപ്രഭാഷണം നടത്തി. തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജോർജ് മാത്യു മുഖ്യ പ്രഭാഷണം നടത്തി.
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഡോ. ജയകൃഷണൻ, ഡോ. ഫബിൻ വി ജോർജ്, ഡോ. ഗ്രീഷ്മ ശശി, ഡോ. ക്രിസ്ത്യൻ എബ്രാഹം, പാര മെഡിക്കൽ വിഭാഗത്തിലെ ഷാമിലി ആർ.എസ്, നീബ കരുണാകരൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
100ൽപരം രോഗികൾ പങ്കെടുത്ത പരിപാടി വൈകിട്ട് നാലിന് അവസാനിച്ചു. സെക്രട്ടറി കെ.വി ദേവസ്യ സ്വാഗതവും ജോയി ജോസഫ് നന്ദിയും അർപ്പിച്ചു.