സുൽത്താൻപൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതിയുടെ സമൻസ്. ഉത്തർപ്രദേശ് സുൽത്താൻപൂരിലെ എം.പി – എം.എൽ.എ കോടതിയുടേതാണ് സമൻസ്. ഡിസംബർ 16ന് ഹാജരാകാൻ നിർദേശം.
2018ൽ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന കേസിലാണ് നടപടി. 2018ൽ ബെംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിൽ അമിത് ഷാ കൊലപാതകിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
കർണാടക തെരഞ്ഞെടുപ്പിനിടെയായിരുന്നു രാഹുലിന്‍റെ പരാമർശം. ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് പരാതിക്കാരൻ. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുൽ ചെയ്തിരിക്കുന്നതെന്ന് മിശ്രയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.