Timely news thodupuzha

logo

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് (30/11/2023) 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,000 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 5750 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 46,480 രൂപയായിലെത്തിയിരുന്നു. 13ന് രേഖപ്പെടുത്തിയ 44,360 രൂപയായിരുന്നു എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. 16 ദിവസത്തിനിടെ 2000 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്.

Leave a Comment

Your email address will not be published. Required fields are marked *