Timely news thodupuzha

logo

ജയ്പൂരിൽ ഭാര്യയെ ശുശ്രൂഷിക്കാൻ വി.ആർ.എസ് എടുത്ത് ഭർത്താവ്, യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ മരിച്ചു

ജയ്പൂർ: ഭാര്യയെ ശുശ്രൂഷിക്കാൻ ജോലിയിൽ നിന്ന് നേരത്തെ വിരമിച്ച ഭർത്താവിൻറെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. രോഗിയായ ഭാര്യയെ പരിചരിക്കാനായാണ് ഭർത്താവ് വിആർഎസ് എടുത്തത്. ഇതിനിടെയാണ് ദാരുണമായ സംഭവം. വിരമിക്കാൻ മൂന്ന് വർഷം ബാക്കിയുള്ളപ്പോഴാണ് രാജസ്ഥാനിലെ കോട സ്വദേശിയായ ദേവേന്ദ്ര സന്താൾ വോളൻററി റിട്ടയർമെൻറ് എടുത്തത്.

ഹൃദ്രോഗിയായ ഭാര്യ ടീനയെ പരിചരിച്ച് ഇനിയുള്ള കാലം എപ്പോഴും ഒപ്പമുണ്ടാകാനായിരുന്നു തീരുമാനം. സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിലെ മാനേജരായിരുന്നു ദേവേന്ദ്ര സന്താൾ. യാത്രയയപ്പ് ചടങ്ങിനായി ദേവേന്ദ്ര സന്താളിനൊപ്പം ഭാര്യ ടീനയും എത്തിയിരുന്നു.

ഇരുവരെയും സഹപ്രവർത്തകർ മാലയണിയിച്ച് വേദിയിലിരുത്തി. പെട്ടെന്ന് ടീനയ്ക്ക് തളർച്ച അനുഭവപ്പെട്ടു. പിന്നാലെ മേശയിലേക്ക് തല ചായ്ച്ചു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ടീന മരിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *