Timely news thodupuzha

logo

ഗണേഷ്കുമാറിന് മാറ്റം വേണ്ടെന്ന് സി.പി.എം

തിരുവനന്തപുരം: കെ.ബി ഗണേഷ്കുമാറിന് സിനിമ വകുപ്പ് നൽകേണ്ടതില്ലെന്നും ഗതാഗത വകുപ്പ് മാത്രം നൽകിയാൽ മതിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം.

മുമ്പ് കൈകാര്യം ചെയ്തിരുന്ന വകുപ്പു മാത്രം നൽകിയാൽ മതിയെന്നാണ് സി.പി.എമ്മിന്‍റെ നിലപാട്. സിനിമ വകുപ്പ് നൽകില്ലെന്ന വിവരം ഗണേഷ് കുമാറിനെ മുഖ്യമന്ത്രി അറിയിച്ചു.

ആന്‍റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണു ഗണേഷിനു ലഭിക്കുക. തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രിയായാണ് രാമചന്ദ്രൻ കടന്നപ്പള്ളി വീണ്ടും രണ്ടാം പിണറായി മന്ത്രിസഭയിൽ എത്തുന്നത്.

ആന്‍റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസ് കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവർകോവിലിന്‍റേത് ഗണേഷിനും നൽകും. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ഉപയോഗിച്ചിരുന്ന ഓഫിസ് തന്നെയാണ് കടന്നപ്പള്ളിക്കു കിട്ടുക.

Leave a Comment

Your email address will not be published. Required fields are marked *