തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിലെ പ്രതിഷേധത്തെ തുടർന്ന് രണ്ട് സ്‌കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു.
മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ, എറണാകുളം ജില്ലയിലെ മാർബേസിൽ സ്‌കൂളുകളുടെ വിലക്കാണ് നീക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം പുറത്തിറങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

പ്രതിഷേധത്തിൽ ഖേദം പ്രകടപ്പിച്ച് സ്കൂളുകൾ നൽകിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിൻവലിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാൽ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ അന്വേഷണം തുടരുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.