ശബരിമല: മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ്, മോഹനരുടെ മുഖ്യ കാർമ്മികത്വത്തിലാണ് മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയാവും ശ്രീകോവിൽ തുറക്കുക. ഞായറാഴ്ച രാവിലെ 3.30ന് നെയ്യഭിഷേകം തന്ത്രിയുടെ കാർമികത്വത്തിൽ ആരംഭിക്കും.
പൂജകൾക്ക് തുടക്കം കുറിച്ച് ഇഷ്ട്രദ്രവ്യ മഹാഗണപതി ഹോമവും നടക്കും. ജനുവരി 12നാണ് എരുമേലി പേട്ടതുള്ളൽ. തിരുവാഭരണ ഘോഷയാത്ര 13ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. ജനുവരി 15 നാണ് മകര വിളക്ക്. ജനുവരി 13 നും 14 നും രാവിലെ ബിംബ ശുദ്ധക്രിയകൾ നടക്കും.