തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന്(05/01/2024) പവന് 80 രൂപ കുറഞ്ഞത് ഒരു പവന് 46,400 രൂപയായി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില 5800 ആയി.
ഇന്നലെയും ഇന്നുമായി 520 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്നത്തെ ഇടിവു കൂടിയാവുമ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറഞ്ഞത് 600 രൂപ. ജനുവരി 1 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46,840 രൂപ, ജനുവരി 2 – പവന് 160 രൂപ ഉയർന്ന് വില 47,000 രൂപയായി, ജനുവരി 3 – പവന് 200 രൂപ കുറഞ്ഞ് വില 46,800 രൂപയായി, ജനുവരി 4 – പവന് 320 രൂപ കുറഞ്ഞ് വില 46,480 രൂപയായി, ജനുവരി 5 – പവന് 80 രൂപ കുറഞ്ഞ് വില 46,400 രൂപയായി.