ദുബായ്: റഷ്യ – ഉക്രൈയിൻ യുദ്ധത്തിനിടെ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള 100 യുദ്ധ തടവുകാരെ കൂടി മോചിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കുന്നതിൽ വിജയം കൈവരിച്ചു യു.എ.ഇ.
ഈ വർഷത്തിൽ ഇത് മൂന്നാമത്തെ കൈമാറ്റമാണ് നടക്കുന്നത്. തടവുകാരെ മോചിപ്പിക്കാൻ സാധിച്ചത് മോസ്‌കോയും കീവുമായുള്ള യു.എ.ഇയുടെ ശക്തമായ സൗഹൃദ ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആദ്യ ഘട്ടത്തിൽ 200 പേരെയും, രണ്ടാമത്തേതിൽ 195 ലധികം സൈനികരെയും ഇരു രാജ്യങ്ങളിൽ നിന്നും മോചിപ്പിക്കാൻ സാധിച്ചു. കൂടുതൽ നയതന്ത്ര ചർച്ചകളും നടക്കണമെന്നും ഇതിലൂടെ കൂടുതൽ ശ്രമങ്ങൾ നടത്താനും യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും സാധിക്കുമെന്നും യു എ ഇ അഭിപ്രായപ്പെട്ടു.
2022 ഡിസംബറിൽ, റഷ്യയുമായുള്ള തടവുകാരുടെ കൈമാറ്റത്തിൽ, യു.എസ് ബാസ്‌ക്കറ്റ്‌ബോൾ താരം ബ്രിട്ട്‌നി ഗ്രിനറെ മോചിപ്പിക്കുന്നതിലും യുഎഇയുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ച വിജയിച്ചിരുന്നു.